കാരണം ബജിയിലെ സോസ് കുറഞ്ഞു,  ചായക്കടക്കാരനേറ്റത് ക്രൂര മർദനം 

SEPTEMBER 14, 2026, 8:49 PM

തിരുവനന്തപുരം: നിസ്സാര കാര്യത്തിന് ക്രൂരമർദ്ദനം അരങ്ങേറുന്നത് പതിവാകുകയാണ്. ഇപ്പോഴിതാ ബജിയിലെ സോസ് കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിൽ കലാശിച്ചിരിക്കുകയാണ്.  

ബജിയിൽ സോസ് കുറഞ്ഞതിന് ചായക്കടക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു കൊല്ലം സ്വദേശികളായ യുവാക്കൾ. തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം. വർക്കല സ്വദേശിയായ അഫ്‌സലിനാണ് മർദനമേറ്റത്.

  കാപ്പിൽ ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കൾ. ഇതിനിടെ അഫ്‌സലിന്റെ കടയിൽ ബജി കഴിക്കുന്നതിനായി കയറി.

vachakam
vachakam
vachakam

ബജിയിൽ സോസ് കുറഞ്ഞുപോയെന്ന് പറഞ്ഞ് അഫ്‌സലുമായി യുവാക്കൾ തർക്കത്തിലേർപ്പെട്ടു. തുടർന്ന് അഫ്‌സൽ കൂടുതൽ സോസ് നൽകി. എന്നാൽ ഇത് വലിച്ചെറിഞ്ഞ് യുവാക്കൾ അവിടെ നിന്ന് പോയി. വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചെത്തിയ യുവാക്കൾ അഫ്‌സലിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ സ്വദേശി അലക്‌സാണ്ടർ(29), ഇരവിപുരം സ്വദേശി ഫിനോൾഡ്(24), മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത്.


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam