തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത റെഡ് ബുക്ക് മാധ്യമ സൃഷ്ടിയാണെന്ന ആരോപണങ്ങള്‍ തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റെഡ് ബുക്കിന്റെ ഒന്‍പത് പേജുകളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത ഡയറിയിലെ വിവരങ്ങള്‍ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെഡ് ബുക്കിന് പുറമെ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അടുപ്പക്കാര്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങള്‍ അടങ്ങിയ മറ്റൊരു കടലാസും അന്വേഷണ സംഘം കണ്ടെടുത്തു. ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ പ്രധാനമായുള്ളത്. വിദേശ ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറുകളും അറബ് എമിറേറ്റ്സ് ദിര്‍ഹത്തില്‍ ഉള്ള സാമ്പത്തിക ഇടപാടുകളുമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സെപ്റ്റംബര്‍ 17 ന് മാത്രം ഫൈജാസ് വഴി 2,82,600 ദിര്‍ഹം നിക്ഷേപിച്ചതായി ഇതില്‍ കാണാം.
ഡിജിറ്റല്‍ തെളിവുകളും വാട്സാപ്പ് കോഡുകളും
കേരളത്തില്‍ നിന്ന് സമാഹരിച്ച കോടികളുടെ കള്ളപ്പണം വലിയതോതില്‍ ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇടപാടുകളുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളില്‍ പല നമ്പറുകളും ഹവാല, ഹവാല ഏജന്റ് എന്നിങ്ങനെയാണ് സേവ് ചെയ്തിരിക്കുന്നത്. സുബൈര്‍ കൊടുവള്ളി ഹവാല എന്ന പേരില്‍ സുബൈര്‍ കരുവാംപൊയിലിന്റെ നമ്പര്‍ സേവ് ചെയ്തത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
പണം കൈമാറുന്നതിനുള്ള രഹസ്യ കോഡുകളായി കറന്‍സി നോട്ടുകളിലെ നമ്പറുകളാണ് വാട്സാപ്പിലൂടെ അയച്ച് നല്‍കിയിരുന്നത്. പി.എം.എല്‍.എ നിയമപ്രകാരം ഇത്തരം കള്ളപ്പണ-ഹവാല ഇടപാടുകള്‍ അതത് പ്രദേശത്തെ പോലീസാണ് അന്വേഷിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ കോടതി വിധികളുടെ പകര്‍പ്പ് സഹിതം ഇ.ഡി റിപ്പോര്‍ട്ട് ഡി.ജിപിക്ക് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
