തിരുവനന്തപുരം: ഡല്‍ഹിയില്‍ സൈനികനായ മകന്‍ ജോലി സ്ഥലത്ത് മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായരാണ് (69) വീടിനു പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്.
ഡല്‍ഹിയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന മകന്‍ വിശാഖിന്റെ (38) മരണവിവരം ഇന്നലെ രാവിലെ ഏഴരയോടെയാണ് വീട്ടില്‍ അറിയിക്കുന്നത്. വേര്‍പാടിന്റെ ആഘാതത്തില്‍ തകര്‍ന്നുപോയ ഋഷികേശന്‍ നായര്‍ തൊട്ടുപിന്നാലെ ജീവനൊടുക്കുകയായിരുന്നു.
ഋഷികേശന്‍ നായരുടെ മൃതദേഹം നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹിയിലുള്ള വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരം നടത്തും.
പഴകുളം സ്വദേശിയായ ഋഷികേശന്‍ നായരുടെ ഭാര്യ തങ്കമണിയാണ്. കാര്‍ത്തികയാണ് മകള്‍. അജിത് മരുമകനാണ്. പരേതനായ വിശാഖിന്റെ ഭാര്യ ശ്രീജയും ദിവ്യദര്‍ശിനി, സ്വാതിലക്ഷ്മി എന്നിവര്‍ മക്കളുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
