കൈക്കൂലി കേസിൽ വൈക്കം സി ഐ ഷമീർഖാനെ സസ്പെൻഡ് ചെയ്തു; വിജിലൻസ് അന്വേഷണം തുടരുന്നു

OCTOBER 21, 2026, 9:47 AM

കൈക്കൂലി കേസിൽ വൈക്കം സി ഐ ഷമീർഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യു പി ഐ ആപ്പുകളും മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളും വഴി കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് നടപടി. ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു.

ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ ഇദ്ദേഹം കൈക്കൂലിയായി വാങ്ങിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ പണം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചു.

ഇതര സംസ്ഥാനക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേയും ഉപയോഗിച്ചാണ് ഷമീർഖാൻ പണം കൈപ്പറ്റിയിരുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയാണ്.

vachakam
vachakam
vachakam

English Summary: Vaikom CI Shameer Khan suspended in a bribery case after allegations of accepting over two lakh rupees through digital payment methods. A vigilance probe is underway based on evidence of transactions via UPI apps and a Google Pay account registered under a non-Kerala resident.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Vaikom CI suspended, Shameer Khan bribery case, Kerala Police suspension, Vigilance investigation Kerala, Digital bribery Kerala

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam