വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

OCTOBER 21, 2026, 12:20 PM

വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ വിർജീനിയയിലെ ഹെർണ്ടൺ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിൽ നടക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ രക്ഷാധികാരിയായി സമ്മേളനത്തിനു നേതൃത്വം നൽകും.

വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കാനും സാംസ്‌കാരിക പൈതൃകവും സൗഹൃദബന്ധങ്ങളും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു മൂന്നു ദിവസത്തെ സംഗമം സംഘടിപ്പിക്കുന്നത്. ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ സൗഹൃദങ്ങൾ വളർത്തുന്നതിനും സമ്മേളനം വേദിയാകും.


vachakam
vachakam
vachakam

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റും അമേരിക്ക റീജിയൻ ഡോ. തങ്കം അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ.

അമേരിക്ക റീജിയനിൽ നടക്കുന്ന സമ്മേളനത്തിന് റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, സെക്രട്ടറി മഞ്ജു സുരേഷ് മോഹൻകുമാർ, ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുരുത്തേൽ എന്നിവർ സ്വാഗതം ചെയ്തു.

മലയാളികളുടെ ഐക്യവും സാംസ്‌കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങളും തുടർപ്രഖ്യാപനങ്ങളും വരുംദിവസങ്ങളിൽ അറിയിക്കും.

vachakam
vachakam
vachakam

വേദി: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171. കൂടുതൽ വിവരങ്ങൾക്ക്: www.wmcgc.com?.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam