കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രമുഖ ഓങ്കോളജിസ്റ്റും സാഹിത്യകാരനുമായ ഡോ. എം.വി. പിള്ള കൂടിക്കാഴ്ച നടത്തി

NOVEMBER 9, 2026, 10:17 PM

ഡാളസ്: കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഡാളസിൽ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റും സാഹിത്യകാരനുമായ ഡോ. എം.വി. പിള്ള നവംബർ 9 തിങ്കളാഴ്ച വൈകീട്ട് ക്ലിഫ് ഹൗസ് അങ്കണത്തിൽ കൂടിക്കാഴ്ച നടത്തി.

ആരോഗ്യ രംഗത്തെ നിലവിലെ സാഹചര്യങ്ങൾ, അർബുദ ചികിത്സാ രംഗത്ത് കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, മെഡിക്കൽ മേഖലയിലെ പുത്തൻ ഗവേഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

പൗലോ കൊയ്‌ലോയുടെ വിഖ്യാതമായ വചനം പോലെ, ആത്മാർത്ഥമായ ആഗ്രഹത്തിന് മുന്നിൽ പ്രകൃതിയും ഒപ്പം നിൽക്കുമെന്നതിന് സാക്ഷ്യം വഹിച്ച് തലസ്ഥാനത്ത് പെയ്തിറങ്ങിയ തുലാവർഷമേഘങ്ങൾ. ക്ലിഫ് ഹൗസ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വേറിട്ട ഈ നിമിഷങ്ങൾ അരങ്ങേറിയത്.

vachakam
vachakam
vachakam

ലൈഫ് സയൻസസ് പാർക്കിൽ 'നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി' യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും ലഭ്യമാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രിയും തിരുവനന്തപുരം മേയറും ഉറപ്പുനൽകി.

ക്ലിഫ് ഹൗസ് ഗാർഡനിലെ പൂക്കളെ തഴുകിയെത്തിയ മഴത്തുള്ളികൾ, പദ്ധതിക്കായി അഹോരാത്രം പ്രയത്‌നിക്കുന്ന 'സ്വസ്തി ഫൗണ്ടേഷൻ' പ്രവർത്തകരുടെ മുഖങ്ങളിൽ ഇരട്ടി സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ചിരി പടർത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam