ന്യൂയോർക്: ഫൊക്കാനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള (2026-2028) സ്‌പോർട്‌സ് കമ്മിറ്റി രൂപീകരിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളിയെ സ്‌പോർട്‌സ് ഡയറക്ടറായും, ജിൻസ് ജോസഫിനെ സ്‌പോർട്‌സ് കോർഡിനേറ്ററായും പ്രവീൺ തോമസ് സ്‌പോർട്‌സ് ചെയർമാനായും വിപിൻ രാജ് കോ-ചെയർമാനായും പ്രവർത്തിക്കും.
കായികരംഗത്തെ ഇവരുടെ അനുഭവസമ്പത്തും സംഘടനാപാടവവും പുതിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിന് സഹായകമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിലായി വിവിധ കായിക ഇനങ്ങളിൽ പരിശീലന ക്യാമ്പുകൾ, സ്‌പോർട്‌സ് അക്കാദമികൾ, യുവജന കായികമേളകൾ, അന്തർസംസ്ഥാന ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത് .
പ്രശസ്ത ഇന്ത്യൻ ഫുട്‌ബോൾ താരവും ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനവുമായ ഐ.എം. വിജയൻ ഫൊക്കാന സ്‌പോർട്‌സ് വിങ്ങിന്റെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. ഇന്ത്യൻ കായികരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐ.എം. വിജയന്റെ സാന്നിധ്യം ഫൊക്കാനയുടെ കായികസംരംഭങ്ങൾക്ക് കൂടുതൽ പ്രചോദനവും അംഗീകാരവും നൽകും.
അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന്റെ കായികസ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം, യുവതലമുറയുടെ കഴിവുകളും നേതൃത്വവും വളർത്തിയെടുത്ത് അവരെ ഫൊക്കാനയുടെ ഭാവി നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സ്‌പോർട്‌സ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
