എസ്എംഎ രോഗികളായ കുട്ടികളുടെ  മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ്

OCTOBER 21, 2026, 1:27 AM

 തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികളായ കുട്ടികളുടെ  മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ്.   നിലവിൽ നൽകിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ജനറിക് മരുന്ന് നൽകുന്നതിലാണ് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.

രക്ഷിതാക്കളുടെ ആശങ്കയെ തുടർന്ന്   ആരോഗ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.

  ഇന്ത്യൻ നിർമ്മിത മരുന്ന് നൽകാനാണ് സർക്കാർ തീരുമാനിച്ചതെന്നും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. വിദഗ്ധസമിതി സമിതി ഗുണമേന്മ കണ്ടെത്തിയ മരുന്നാണ് നൽകുന്നത്. ഇന്ത്യൻ നിർമ്മിത മരുന്നുകളെക്കാൾ ചിലർക്ക് വിശ്വാസം വിദേശ മരുന്നുകളെയാണ്.

vachakam
vachakam
vachakam

ലക്ഷങ്ങളുടെ വില വ്യത്യാസം രണ്ടു മരുന്നുകൾ തമ്മിലുമുണ്ട്. വില കുറഞ്ഞ മരുന്നിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകാൻ കഴിയും. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam