കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ 

OCTOBER 21, 2026, 10:25 AM

കൊല്ലം: ആരും ഒറ്റിയില്ല, എന്നിട്ടും കഞ്ചാവുമായി യുവ ഡോക്ടർമാർ പൊലീസിന്റെ വലയിൽപ്പെട്ടു.  തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. 

കോട്ടമുക്കിലെ ഹോട്ടലിൽ ഇരുവരും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. അലീനയെ അജാസ് ഖാൻ ഉപദ്രവിക്കുകയാണെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചു. ഇങ്ങനെയെത്തിയ പൊലീസാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.  കഞ്ചാവ് കേസിൽ ഇരുവർക്കും സ്‌റ്റേഷൻ ജാമ്യം ലഭിച്ചു.എന്നാൽ   പൊലീസിനെ അജാസ് ഖാൻ അസഭ്യം പറഞ്ഞ് ആക്രമിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ നിന്നും ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.  പൊലിസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസെടുക്കും.

vachakam
vachakam
vachakam

അതേസമയം ഓപ്പറേഷൻ തൂഫാൻറെ  ഭാഗമായി  നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 14566 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 74 കേസുകളിലായി 80 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13507 ആയി. ഇതുവരെ 27424.267 ഗ്രാം എം.ഡി.എം.എയും 1797.064 കി.ഗ്രാം കഞ്ചാവും 7242.302 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 05 കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 50 കേസുകളും കോട്പ  പ്രകാരം 21 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 125.755 ഗ്രാം എം.ഡി.എം.എയും 0.496 കി.ഗ്രാം കഞ്ചാവും 2.05 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.  

vachakam
vachakam
vachakam

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 16 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11314 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 986 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7916 ബോധവത്ക്കരണ പരിപാടികളും നടത്തി.

vachakam
vachakam
vachakam

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.   

   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam