കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം 'സെറ' ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്

OCTOBER 21, 2026, 1:13 PM

കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് നിർമ്മാണ സംരംഭമായ 'സെറ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. അശ്വിൻ പ്രകാശ്, ശ്രീജിത്ത് കെ, എൽസൺ ബിസ്വാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമാണ് സുജിത് വാസുദേവ്. ദൃശ്യം, മെമ്മറീസ്, സെവൻത് ഡേ, പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രഹണ രംഗത്ത് ശ്രദ്ധ നേടിയ സുജിത്ത് വാസുദേവ് പൃഥ്വിരാജ് നായകനായ 'ജെയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കും ചുവടുവെച്ചത്. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'സെറ'.

മലയാള സിനിമയിൽ ജനപ്രീതിയും കലാമൂല്യവുമുള്ള ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള നിർമ്മാണ കമ്പനിയാണ് വേണു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കാവ്യ ഫിലിം കമ്പനി. മാളികപ്പുറം, 2018, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ കമ്പനിയുടെ നിർമ്മാണ നിരയിൽ വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയവയാണ്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള സിനിമകളുമായി മലയാള സിനിമയിൽ സജീവമായ കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചിത്രമെന്ന നിലയിലും 'സെറ' ശ്രദ്ധ നേടുന്നു.

vachakam
vachakam
vachakam

ബാനർ: കാവ്യ ഫിലിം കമ്പനി, നിർമ്മാണം: വേണു കുന്നപ്പിള്ളി, സംവിധാനം, ഛായാഗ്രഹണം: സുജിത് വാസുദേവ്, തിരക്കഥ: അശ്വിൻ പ്രകാശ്, ശ്രീജിത്ത് കെ, എൽസൺ ബിസ്വാസ്, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിംഗ്: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ.,  പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ കോഡിനേറ്റർ : അഖിൽ ശശിധരൻ, കലാസംവിധാനം: ഇന്ദുലാൽ കാവീട്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: രതീഷ് വിജയൻ, സംഘട്ടനം: രാജശേഖർ, റോബിൻ ടോം, നൃത്തസംവിധാനം: ടിബിൻ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അനൂപ്‌രാജ് ഇരിട്ടി, വിഎഫ്എക്‌സ്: പിക്ടോറിയൽ എഫ്എക്‌സ്, സൗണ്ട് ഡിസൈൻ: രാമ ഭദ്രൻ, സ്റ്റിൽ ഫോട്ടോഗ്രഫി: അജി മസ്‌കറ്റ്, ഡിസൈൻസ്: ടെൻ പോയിന്റ്‌സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam