തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ എഐ ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഈ വൈറൽ വീഡിയോ മെറ്റ നീക്കം ചെയ്തിരുന്നു.
വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇതിനിടെയായിരുന്നു മുഖ്യമന്ത്രി വീഡിയോ സതീശൻ ഡാൻസ് കളിക്കുന്ന ഒരു എഐ വീഡിയോ പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാൽപ്പതിലധികം വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികൾ ഉയർന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
