തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുന്ന നേരത്ത് കേരളത്തിന് ഇതാ താത്ക്കാലിക ആശ്വാസം.
കേന്ദ്ര വിഹിതമായ 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമായി തുടങ്ങും.
വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും.
അതേസമയം ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
