കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു.
കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, ഇന്നലെ വൈകിട്ടോടെ കോഴിക്കോട് എത്തിയ മലേഷ്യൻ പ്രധാനമന്ത്രി കാരന്തൂർ മർക്കസിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കാരന്തൂര്‍ മര്‍ക്കസിലെ പരിപാടിയില്‍ ഇന്നലെ പങ്കെടുത്തിരുന്നു. സമസ്ത പിളര്‍ന്നതിനുശേഷം ഇതാദ്യമായാണ് ലീഗ് അധ്യക്ഷൻ എ പി വിഭാഗം ആസ്ഥാനത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
