കൊച്ചി: സംസ്ഥാനത്തെ എ.ഐ (AI) ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാൽ ചുമത്തിയ തുകയുടെ വലിയൊരു ഭാഗവും ഇനിയും പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 365 കോടി രൂപ മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുക്കാൻ സാധിച്ചത്. ബാക്കി 635 കോടി രൂപയും ഇനിയും കിട്ടാക്കടമായി തുടരുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിടുമ്പോൾ ഒന്നര കോടിയോളം ട്രാഫിക് നിയമലംഘനങ്ങളാണ് ക്യാമറകൾ വഴി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴ പുതുതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് മാസം വരെ ആകെ പിഴത്തുക 922 കോടി രൂപയായിരുന്നു. വലിയ തോതിൽ പിഴ കുടിശ്ശിക നിലനിൽക്കുന്നുണ്ടെങ്കിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ എ.ഐ ക്യാമറകൾ വലിയ മാറ്റം കൊണ്ടുവന്നെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
കുടിശ്ശിക തുക വേഗത്തിൽ പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും കാര്യമായ ഫലം കണ്ടില്ല. ക്യാമറകളെക്കുറിച്ചുള്ള തുടക്കത്തിലെ ഭയം മാറിയതോടെ ഭൂരിഭാഗം പേരും പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2023 ജൂണിൽ 220 കോടി രൂപ ചെലവഴിച്ച് 675 എ.ഐ ക്യാമറകൾ സ്ഥാപിച്ചാണ് സേഫ് കേരള പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ആകെ ചെലവിന്റെ ഒന്നര ഇരട്ടിയിലധികം തുക ഇതിനകം തന്നെ പിഴയായി പിരിച്ചെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
