തിരുവനന്തപുരം: പാർട്ടിയോട് കലഹിച്ച് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു.വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം ശ്രീലേഖ പിൻവലിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വവും തിരുവനന്തപുരം മേയർ വി വി രാജേഷും അടക്കമുള്ളവർ നടത്തിയ ശക്തമായ അനുനയ നീക്കങ്ങൾ ഫലം കണ്ടതായാണ് വ്യക്തമാക്കുന്നത്.
രാജി നീക്കത്തിന് പിന്നിൽ പാർട്ടിയോടുള്ള അതൃപ്തിയല്ലെന്നും ശാരീരിക അസ്വസ്ഥതകളും ആരോഗ്യ പ്രശ്നങ്ങളുമാണെന്നാണ് ബിജെപി നേതാക്കൾ നടത്തിയ ഔദ്യോഗിക വിശദീകരണം.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അതേസമയം, ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും ശ്രീലേഖ ഇതുവരെ നേരിട്ട് പരസ്യമായ വിശദീകരണമൊന്നും നൽകിയിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
