സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതി; കൃത്യവും യഥാർത്ഥവുമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി 

OCTOBER 4, 2026, 8:16 AM

കൊച്ചി: സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർത്ഥവുമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

രേഖകളിൽ മാത്രം മരുന്ന് സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കുന്നതിനപ്പുറം രോഗികൾക്ക് അത് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.ഇതിനായി ജില്ലാതല സമിതികൾ എല്ലാ ആഴ്ചയും ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ എല്ലാ ജില്ലകളിലും മരുന്ന് ലഭ്യത നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡി എം ഒയോ ഡെപ്യൂട്ടി ഡി എം ഒയോ ആയിരിക്കും ഈ ജില്ലാതല സമിതിയുടെ കൺവീനറായി പ്രവർത്തിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam