'സൈക്കോയെപ്പോലെ പെരുമാറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി': സ്ത്രീധന പീഡനക്കേസില്‍ നന്ദുവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അഞ്ജു

OCTOBER 4, 2026, 2:48 AM

കൊല്ലം: പുത്തന്‍തുറ സ്വദേശി അഞ്ജു ഭര്‍തൃപീഡനത്തിനെതിരെ പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ, ഭര്‍ത്താവ് നന്ദുവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക അധിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നന്ദുവിന്റെ പെരുമാറ്റം ഒരു സൈക്കോപാത്തിന് തുല്യമായിരുന്നുവെന്നും തുടക്കം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അഞ്ജു വെളിപ്പെടുത്തി.

വിവാഹശേഷം സൗദി അറേബ്യയിലെത്തിച്ച ശേഷമാണ് അതിക്രമങ്ങള്‍ രൂക്ഷമായത്. ഫ്‌ളാറ്റില്‍ വച്ച് കുക്കര്‍, ഇടികല്ല്, ചൂല്, ബെല്‍റ്റ്, ലാപ്‌ടോപ് ചാര്‍ജര്‍ എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും കത്തി കാണിച്ച് കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തു. കൂടാതെ, മുന്‍കാമുകിയുമായി താരതമ്യം ചെയ്ത് ശരീരപ്രകൃതിയെ അധിക്ഷേപിക്കുകയും തന്റെ സ്റ്റാറ്റസിന് ചേരുന്ന ആളല്ലെന്ന് പറഞ്ഞ് മാനസികമായി തകര്‍ക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കുന്നു.

ഭീഷണിപ്പെടുത്തി നിര്‍ബന്ധിപ്പിച്ച് അപകീര്‍ത്തികരമായ വ്യാജ ഓഡിയോ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്യിപ്പിച്ച് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അയച്ചുകൊടുത്തതായും അഞ്ജു പറഞ്ഞു. താന്‍ നേരിട്ട പീഡനവിവരങ്ങള്‍ നന്ദുവിന്റെ വീട്ടുകാര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒടുവില്‍ തന്നെയവര്‍ നാട്ടിലേക്ക് കയറ്റിവിട്ടതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam