ടെക്‌സസ് ബാങ്ക് എടിഎമ്മിന് മുകളിൽ നിന്ന് 128,000 ഡോളറിലധികം പണം കണ്ടെത്തിയ ബാർബർ അത് തിരികെ നൽകി: പൊലീസ്

OCTOBER 4, 2026, 1:04 AM

ടെക്‌സസ്: നോർത്ത് ടെക്‌സസിൽ ഒരു ബാങ്ക് എടിഎമ്മിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപ യാതൊരു ലോഭവുമില്ലാതെ ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി ഒരു ബാർബർ. 128,510 ഡോളറിലധികം (ഏകദേശം ഒരു കോടിയിലധികം രൂപ) പണമാണ് ഇദ്ദേഹം പൊലീസിൽ ഏൽപ്പിച്ചത്.

42 കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് 37 കാരനായ ബാർബർ എടിഎമ്മിന് സമീപമെത്തിയത്. ഈ സമയത്താണ് എടിഎമ്മിന് മുകളിൽ പണം നിറഞ്ഞ ബാഗുകളും 19 ചെക്കുകള അടങ്ങിയ ചെറിയൊരു ബാഗും ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്.

'ഇതുപോലൊരു സംഭവം എന്റെ സർവീസിൽ ഞാൻ മുമ്പ് കണ്ടിട്ടില്ല,' ലെവിസ്വില്ലെ പൊലീസ് ഡിറ്റക്ടീവ് ജിന മില്ലർ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

തുടർന്ന് ഇവർ ഉടൻ തന്നെ 911ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പണം കണ്ടെത്തിയ യുവാവ്, ബാഗുകളിലൊന്നിൽ ഒരു ചിക്ക്ഫിൽഎ ലേബൽ കണ്ടതിനെ തുടർന്ന് ആ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ചെന്ന് പണം ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും മാനേജർ അത് സ്വീകരിക്കാൻ തയ്യാറായില്ല.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പണം രണ്ട് തവണ എണ്ണി തിട്ടപ്പെടുത്തി സുരക്ഷിതമായി സൂക്ഷിച്ചു. 'ഇത്രയധികം തുക യാദൃശ്ചികമായി കണ്ടെത്തുന്നത് വളരെ അപൂർവ്വമാണ്,' ലെവിസ്‌വില്ലെ പൊലീസ് ചീഫ് ബ്രൂക്ക് റോളിൻസ് പറഞ്ഞു.

ബാങ്ക് ഓഫ് അമേരിക്കയുടെ കൈവശമുള്ള പണമാണ് ഇതെന്നും, ബാങ്കിന്റെ പണമിടപാടുകൾ കൈകാര്യം ചെയ്യുന്ന 'ബ്രിങ്ക്‌സ്' എന്ന കമ്പനി വഴിയാണ് ഇത് കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

എടിഎമ്മിൽ അറ്റകുറ്റപ്പണികൾ നടത്തിയെന്ന് ബ്രിങ്ക്‌സ് ജീവനക്കാരൻ അബദ്ധത്തിൽ പണം എടിഎമ്മിന് മുകളിൽ വെച്ച് മറന്നുപോവുകയായിരുന്നു. 'കുറ്റകൃത്യത്തിന്റെ യാതൊരു ലക്ഷണവും അവിടെയുണ്ടായിരുന്നില്ല. ആരോ അബദ്ധത്തിൽ വെച്ചുപോയതാണെന്ന് വ്യക്തമായിരുന്നു,' ഡിറ്റക്ടീവ് മില്ലർ പറഞ്ഞു.

തുടർന്ന് ബാങ്ക് ഓഫ് അമേരിക്ക അധികൃതരെത്തി തുക ഏറ്റുവാങ്ങി. ഇത്തരം സന്ദർഭങ്ങളിൽ സമൂഹത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നതായി പൊലീസ് ചീഫ് വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam