വാഷിംഗ്ടണ്‍: അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ ജെന്‍സണ്‍ ഹുവാങ്ങിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്ന് എന്‍വിഡിയ ചെയര്‍മാന്‍ ഹാര്‍വി ജോണ്‍സ് വ്യക്തമാക്കി. ബോര്‍ഡ് ക്ഷണിക്കുകയാണെങ്കില്‍ കമ്പനിയെ നയിക്കാന്‍ താന്‍ തിരിച്ചുവരാന്‍ തയ്യാറാണെന്ന് ഹുവാങ് നേരത്തെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെയര്‍മാന്റെ ഈ നിര്‍ണ്ണായക പ്രതികരണം.
ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്നയാളുമായുള്ള വിവാഹേതര ബന്ധം പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഹുവാങ് എന്‍വിഡിയയില്‍ നിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയത്. ഈ സംഭവത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയിലാണ് അദ്ദേഹം തിരിച്ചുവരവിനുള്ള സന്നദ്ധത അറിയിച്ചത്. തന്റെ തിരിച്ചുവരവ് ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനിക്കും രാജ്യത്തിനും ഗുണകരമാണെന്ന് ബോര്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് അഭിമാനമേയുള്ളൂ എന്ന് ഹുവാങ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. വ്യക്തിജീവിതത്തില്‍ തനിക്ക് ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചതായും അദ്ദേഹം കുറിപ്പില്‍ സമ്മതിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിലെ പ്രമുഖ നിയമനിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ രേഖപ്പെടുത്തുന്ന അഭിമുഖങ്ങള്‍ക്കായി സ്വമേധയാ ഹാജരാകാന്‍ ജെന്‍സണ്‍ ഹുവാങ് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
