പൊലീസ് കമ്മീഷണർക്കെതിരെ പരസ്യമായി ഭീഷണി പ്രസംഗം നടത്തി; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.കെ നിഗേഷിനെതിരെ കേസ്

OCTOBER 3, 2026, 6:45 AM

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.കെ നിഗേഷിനെതിരെ കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്.

ഡിവൈഎഫ്ഐയുടെ സമര മുഖത്തേക്ക് വന്നാൽ ഷൗക്കത്തലിയുടെ പൊടി പോലും കാണില്ലെന്നും, പ്രതിഷേധത്തിന്റെ പേരിൽ നെയിം പ്ലേറ്റ് ഇല്ലാത്ത പൊലീസുകാർ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചു പൊട്ടിക്കുമെന്നുമായിരുന്നു നിഗേഷിന്റെ ഭീഷണി.

ഡിവൈഎഫ്ഐ സംഘടിപ്പിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു വിവാദപരമായ പരാമർശങ്ങൾ നിഗേഷ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സേനയ്‌ക്കെതിരെയും ഉയർത്തിയ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam