ആർഎസ്എസിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്

OCTOBER 2, 2026, 8:12 PM

കണ്ണൂർ: ആർഎസ്എസിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് രം​ഗത്ത്.  കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആർഎസ്എസിനെതിരെ പരാമർശങ്ങൾ നടത്തിയത്.

 ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രമെന്നും കെ കെ ​രാ​ഗേഷ് പറഞ്ഞു.

പൊലീസ് ആർഎസ്എസിന് ഒത്താശചെയ്യുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രസം​ഗത്തിൽ ആരോപിച്ചു. ആയുധവുമായി സംഘടിക്കുന്ന ആർഎസ്എസിനെ പോലീസ് നീക്കുന്നില്ല. പകരം സിപിഎം പ്രതിഷേധത്തിന് മൈക്ക് പെർമിഷൻ നിഷേധിക്കുന്നു. ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്. പോലീസ് പോലീസിന്റെ പണിയെടുക്കണം.ഞങ്ങളെ ആക്രമിക്കാൻ വന്നാൽ പാൽ കുടിച്ചിട്ട് പൊയ്ക്കോ ആർഎസ്എസ്സേ എന്ന് ഞങ്ങൾ പറയില്ലെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.

vachakam
vachakam
vachakam

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികൾ പിന്നെ ശാഖയിൽ പോകാൻ തുടങ്ങും. അവരുടെ സ്വഭാവം മാറും, ചുവന്ന കൊടി നശിപ്പിക്കാൻ തോന്നും. കൃഷ്ണനാകാൻ പോകുന്നവരെ ആർഎസ്എസ് കംസനാക്കും. ആർഎസ്എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്നും രാ​ഗേഷ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam