പാലക്കാട്: പാർട്ടിയുടെ സംഘടനാരംഗത്തെ തെറ്റുതിരുത്തലും ആത്മപരിശോധനയും ലക്ഷ്യമിട്ടുള്ള സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും.ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് യോഗം നടക്കുന്നത്.രാവിലെ 9:30ന് മുതിർന്ന നേതാവ് പി.ഉണ്ണി പതാക ഉയർത്തുന്നതോടെ യോഗനടപടികൾക്ക് തുടക്കമാകും. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും.
പാർട്ടി ഭരിക്കുന്ന ചേർപ്പുളശ്ശേരി അർബൻ ബാങ്കിലും ഷൊർണൂർ അർബൻ ബാങ്കിലും നടന്ന വൻ വായ്പാ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. തട്ടിപ്പുകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം മടിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്.
കൂടാതെ, മണ്ഡല പുനർനിർണയത്തിന് ശേഷം പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് മണ്ഡലം കൈവിട്ടുപോയതും മുൻ മന്ത്രി എം.ബി. രാജേഷ് തൃത്താലയിൽ പരാജയപ്പെട്ടതും യോഗത്തിൽ ഗൗരവമായി ചർച്ച നടത്തും. പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം ഇന്ന് ഗ്രൂപ്പ് ചർച്ചകളും പൊതുചർച്ചയും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
