ഇടുക്കി: ഇടുക്കി കരുണാപുരത്ത് വിനോദ സഞ്ചാരികളുമായെത്തിയ മിനി ബസ് മറിഞ്ഞ് അപകടം.തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കരുണാപുരം ചുമ്മാരുകട വളവിൽ വെച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട വാഹനം റോഡിൽ വട്ടം മറിയുകയായിരുന്നു.
അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
