തനിക്ക് തെറ്റുപറ്റിയിട്ടില്ല, മെസ്സി തട്ടിപ്പുകേസിൽ വി.അബ്ദുറഹ്മാൻ്റെ മൊഴി  

OCTOBER 2, 2026, 8:40 PM

തിരുവനന്തപുരം:  ലയണൽ മെസിയെ  കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന ക്രമക്കേടുകളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യംചെയ്തിരുന്നു.

നിബന്ധനകൾ പാലിക്കാതെയാണ് ആർബിസിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ച് അബ്ദുറഹിമാന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്.  നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 

 സംഭവത്തിൽ തന്റെ ഭാഗത്തുനിന്ന് സദുദ്ദേശപരമായ ഇടപെടലുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് വി.അബ്ദുറഹിമാൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.  നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് വി.അബ്ദുറഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

മെസ്സി കേരളത്തിൽ എത്തുന്നത് സംസ്ഥാനത്തിന്റെ കായിക ഭാവിക്ക് വലിയ ഗുണം ചെയ്യുമെന്ന സർക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ താൻ മുന്നിട്ടിറങ്ങി ഇടപെടലുകൾ നടത്തിയത്. 

വിദേശയാത്ര ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മൊഴിയിൽ ആവർത്തിച്ചു. അന്വേഷണ സംഘം തയ്യാറാക്കിയ വിശദമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മുൻ മന്ത്രിയുടെ ചോദ്യം ചെയ്യൽ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam