ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രിക്കണം കൊണ്ടുവരണം; സിപിഎം യോഗത്തിൽ വിമർശനം

OCTOBER 2, 2026, 8:30 PM

കോട്ടയം: പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ആരോപണവുമായി കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ. സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. 

ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോറ്റത് നേതൃത്വത്തിന്റെ വീഴ്ചയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തി കുറയുകയാണെന്നും പ്രതിനിധികൾ ആരോപണം ഉന്നയിച്ചു.

കൂടാതെ, കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശനമുണ്ടായി.ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയത് തിരിച്ചടിയായതായും യോഗത്തിൽ നേതാക്കൾ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam