തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ കന്റോൺമെന്റ് CI, SI എന്നിവരെ മാറ്റണമെന്ന ആവശ്യവുമായി എസ്എഫ്ഐ നേതാക്കൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് എസ്എഫ്ഐ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് പൊലീസിനെതിരായ പരാതികൾ ഉന്നയിച്ചത്.
ഉദ്യോഗസ്ഥരെ മാറ്റിയാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മന്ത്രിയെ അറിയിച്ചു. എസ്എഫ്ഐ നേതാക്കളുടെ പരാതികൾ ആഭ്യന്തരമന്ത്രി കേട്ടതായും വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും നേതാക്കൾ വ്യക്തമാക്കി.
അതിനിടെ, യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകൻ വേണുഗോപാലിനെ അറസ്റ്റ് ചെയ്തതിലും സംഘടന പ്രതിഷേധിച്ചിരുന്നു.അകാരണമായാണ് അറസ്റ്റ് ചെയ്തതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.ഹോസ്റ്റലിൽ കയറിയാണ് വേണുഗോപാലിനെ കസ്റ്റഡിയിലെടുത്തതെന്നും പരിക്കേറ്റ വേണുഗോപാലിനെ പൊലീസ് മർദിച്ചെന്നും പ്രവർത്തകർ ആരോപിച്ചു.
വേണുഗോപാലിനെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പൊലീസ് രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കോൺഗ്രസിന് നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണെന്നും എസ്എഫ്ഐ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
