തിരുവനന്തപുരം: അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും താനുമായി കൂട്ടിച്ചേർക്കേണ്ടെന്നും കെസി വേണുഗോപാൽ.
പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെസി വേണുഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. കഴിഞ്ഞ നാലുമാസവും സർക്കാരിന് ഒപ്പമാണ് താനെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാലാം മാസത്തിൽ മുഖ്യമന്ത്രി വിഡി സതീശൻറെ ശൈലിക്കെതിരെ മുന്നണി കൺവീനറിൽ നിന്ന് തന്നെ പരസ്യവിമർശനം ഉയരുകയാണ് ഉണ്ടായത്.പാർട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻറെ വാക്കുകളിലും അതൃപ്തിയുടെ സൂചനയുണ്ട്.
കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നു, ചർച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയവയാണ് പരസ്യവിമർശനങ്ങൾ. വാക്കാൽ മാധ്യമങ്ങളോട് പറഞ്ഞത് കത്തിലൂടെ അടൂർ പ്രകാശ് എഐസിസിയെ അറിയിക്കും. കൺവീനർ സ്ഥാനത്ത് ഇനി തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടയെന്നാണ് പ്രകാശിൻറെ നിലപാട്. അതേസമയം കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയുള്ള വിമർശനത്തിൽ സതീശൻ ചേരിക്ക് വലിയ അമർഷമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
