ചക്കരക്കല്ലിലെ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

OCTOBER 3, 2026, 5:34 AM

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിലെ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.തലമുണ്ടയിലെ സുമേഷിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തൊൻപതര വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. 1,35,000 രൂപ പിഴയും അടക്കണം.മറ്റ് പ്രതികൾക്ക് പതിമൂന്നര വർഷം തടവും 75000 രൂപ പിഴയുമാണ് ശിക്ഷ.പിഴയടച്ചില്ലെങ്കിൽ 9 മാസം തടവ് കൂടി പ്രതികൾ അനുഭവിക്കണം. ഒന്നാം പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ഒന്നാം പ്രതി വി സിനോജ്‌ എന്ന ചക്കി സിനോജ്, സി ലനീഷ്‌, കെ ശിശിർ, സഹോദരൻ കെ വി ശിരോൺ, ചെമ്പിലോട്‌ കോവിൽ പാറക്കൽ ഹ‍ൗസിൽ സി കെ ഷനിൽകുമാർ എന്നിവരാണ് പ്രതികൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam