ഗ്യാനേഷ് കുമാറിനെതിരായ 2006 ലെ കേസ്: വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

OCTOBER 4, 2026, 12:48 AM

തിരുവനന്തപുരം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ അഴിമതിയും ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസ് വളരെ ഗൗരവമുള്ളതാണെന്നും, നിലവില്‍ വഹിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന പദവിയുടെ നിയമപരമായ സുരക്ഷ ഗ്യാനേഷ് കുമാറിന് ഈ കേസില്‍ ലഭിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

2006-ല്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന സംഭവങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അന്വേഷണത്തിന്റെ തുടര്‍ച്ചയാണിതെന്നും നിയമവശങ്ങള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമാണ് നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അങ്കമാലി-തിരുവനന്തപുരം എംസി റോഡ് വികസന കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എഞ്ചിനീയര്‍ ലീ സീ ബീന്‍ ക്വാലാലംപൂരില്‍ ആത്മഹത്യ ചെയ്ത സംഭവമാണ് കേസിന് ആധാരം. നിര്‍മാണം വൈകിയതിന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബില്ലുകള്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്ത ലീ സീ ബീന്‍, കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിലും സര്‍ക്കാരിനുള്ള കത്തിലും ഗ്യാനേഷ് കുമാറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് പേരെടുത്തു പറഞ്ഞിരുന്നതായി ആരോപണമുണ്ട്.

അന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്താതെ ഗ്യാനേഷിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും, തൊട്ടുപിന്നാലെ അദ്ദേഹം കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന്‍ നേടി പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയുടെയും, അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍ പഴയ ഫയലുകള്‍ വീണ്ടും പരിശോധിച്ച് വരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam