കണ്ണൂർ: കോൺഗ്രസ് നേതാവായ നഗരസഭ ചെയർമാനെ സംഘർഷത്തിനിടെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.കണ്ണൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ചെയര്‍മാനെ കൈയേറ്റം ചെയ്തെന്നായിരുന്നു ഉയർന്ന പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
