ഹിമാചലില്‍ നിന്ന് ഉയര്‍ന്ന നിരക്കിലെത്തി; സംസ്ഥാനത്ത് ഒക്ടോബറില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാകും

OCTOBER 3, 2026, 8:58 PM

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്ത് തല്‍ക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. പ്രസരണലൈനുകളില്‍ തടസ്സങ്ങളുണ്ടാകാതിരിക്കുകയും വൈദ്യുതി ഉപഭോഗത്തില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്താതിരിക്കുകയും ചെയ്താല്‍ ഒക്ടോബര്‍ മാസത്തില്‍ നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ പകലും രാത്രിയിലുമായി 800 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കാനാണ് ഹിമാചല്‍ പവര്‍ കോര്‍പ്പറേഷനുമായി കേരളം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ മാസം ആകെ 28 കോടി യൂണിറ്റ് വൈദ്യുതിയാണ് ഹിമാചലില്‍നിന്ന് വാങ്ങുന്നത്. യൂണിറ്റിന് 14.5 രൂപ എന്ന നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ഈ മാസം മാത്രം കെ.എസ്.ഇ.ബി.ക്ക് 410 കോടി രൂപയുടെ അധികച്ചെലവുണ്ടാകും.

നേരത്തെ, നിരക്ക് കൂടുതലായതിനാല്‍ സെപ്റ്റംബര്‍ ആദ്യം ഹിമാചലില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണത്തിനെതിരെ ജനരോഷം ശക്തമായതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഡയറക്ടര്‍മാര്‍ ഹിമാചലിലെത്തി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പുതിയ കരാറിലെത്തിയത്. നിലവില്‍ ലഭിക്കുന്ന വൈദ്യുതിയുടെ 95 ശതമാനവും ആവശ്യകത കൂടുതലുള്ള രാത്രി സമയങ്ങളിലാണ് സംസ്ഥാനത്തിന് ലഭ്യമാകുന്നത്.

യൂണിറ്റിന് 12.5 രൂപയായി നിരക്ക് കുറച്ചാല്‍ കൂടുതല്‍ കാലത്തേക്ക് വൈദ്യുതി വാങ്ങാമെന്ന് കെ.എസ്.ഇ.ബി. ഹിമാചല്‍ പവര്‍ കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, പരമാവധി 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വാങ്ങിത്തുടങ്ങി പത്തു ദിവസത്തിനകം കമ്മിഷന്റെ അനുമതിക്കായി അപേക്ഷിക്കാമെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam