തിരുവനന്തപുരം: ആർ. ശ്രീലേഖ രാജിയുമായി മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൊടുക്കുന്നത് ഒഴിവാക്കാൻ ബിജെപി നേതാക്കൾ അനുനയ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് ആർ. ശ്രീലേഖ രാജിക്കാര്യം വെളിപ്പെടുത്തിയത്.വ്യക്തിപരമായ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെയ്ക്കുകയാണെന്നും മേയർക്ക് രാജിക്കത്ത് നൽകിയെന്നുമായിരുന്നു സന്ദേശം.രാജിക്കത്തിന്റെ പകർപ്പ് തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
അതേസമയം, ശ്രീലേഖയുടെ നീക്കങ്ങൾ എൽഡിഎഫും യുഡിഎഫും നിരീക്ഷിക്കുകയാണ്.രാജിപ്രഖ്യാപനത്തിന് പിന്നാലെ ആർ. ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായാണ് റിപ്പോർട്ടുകൾ.എന്നാൽ, രാജിക്കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
