മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കാറപകടം; ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

SEPTEMBER 14, 2026, 8:45 PM

കട്ടപ്പന: മകളെ കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക കാഞ്ചിയാര്‍ മുകളേല്‍ സെറീന സണ്ണി (53) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ 10 ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാലടിക്കു സമീപമായിരുന്നു അപകടം നടന്നത്. ഷാര്‍ജയില്‍ നിന്നെത്തുന്ന മകള്‍ സോനയെ കൂട്ടിക്കൊണ്ടു വരാനായി ഭര്‍ത്താവ് സണ്ണിക്കും മകന്‍ സോണറ്റിനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് സഞ്ചരിക്കവേ, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരുക്കേറ്റെങ്കിലും ഗുരുതരമായി പരുക്കേറ്റ സെറീന ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

തമ്പലക്കാട് കട്ടിക്കാരന്‍ കുടുംബാംഗമായ സെറീന, കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരിയന്‍ കോളജ് കുട്ടിക്കാനം റിട്ടയര്‍ഡ് സൂപ്രണ്ട് സണ്ണിയാണ് ഭര്‍ത്താവ്. മക്കള്‍: സോന (ഷാര്‍ജ), സോണറ്റ് (സഹ്യാദ്രി ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, പീരുമേട്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam