സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇഡിക്ക് രൂക്ഷ വിമർശനം

SEPTEMBER 14, 2026, 9:25 PM

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനം.

കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ നേതാക്കളെ വേട്ടയാടുകയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണമെന്നും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയായ എച്ച്. സലാം ചൂണ്ടിക്കാട്ടി. 

 യോഗത്തിൽ പങ്കെടുത്ത ഒൻപത് ജില്ലാ കമ്മിറ്റികളിൽ നിന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ശക്തമായ വിമർശനം ഉയർന്നത്. 

vachakam
vachakam
vachakam

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂർ, കാസർഗോഡ് അടക്കമുള്ള വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ഇഡിയുടെ തുടർച്ചയായ നീക്കങ്ങൾക്കെതിരെ യോഗത്തിൽ പ്രതികരിച്ചത്. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എടുത്ത കേസിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പ്രതിയാക്കപ്പെട്ട വിഷയം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആർ. സഞ്ജീവും യോഗത്തിൽ മുന്നോട്ടുവെച്ചു. കേന്ദ്ര ഏജൻസികളുടെ ഇത്തരം നീക്കങ്ങളിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം സജീവമായി ഇടപെടണമെന്നാണ് പ്രതിനിധികളുടെ ആവശ്യം.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam