ചെലവ് കൂടി:  ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം തത്ക്കാലം നിർത്തി കെഎസ്ഇബി 

SEPTEMBER 14, 2026, 9:17 PM

കോഴിക്കോട്:  സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു. 

വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്നാണ് കെഎസ്ഇബിയുടെ ഈ നീക്കം. 

മറ്റു പല സംസ്ഥാനങ്ങളിലും ഡീസൽ എൻജിനുകൾ എൽപിജി സാങ്കേതികവിദ്യയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, നിലവിൽ എൽപിജി ഉപയോഗിച്ചുള്ള ഉൽപാദനവും ലാഭകരമല്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

 1997-ൽ ബ്രഹ്മപുരത്തും 1999-ൽ നല്ലളത്തുമാണ് കെഎസ്ഇബി ഡീസൽ പവർ പ്ലാന്റുകൾ ആരംഭിച്ചത്. ജനറേറ്ററുകൾ സ്റ്റാർട്ട് ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും മാത്രമാണ് ഈ പ്ലാന്റുകളിൽ ഡീസൽ ഉപയോഗിച്ചിരുന്നത്. വൈദ്യുതി ഉൽപാദനത്തിനായി പെട്രോളിയം ഉൽപന്നമായ എൽഎസ്എച്ച്എസ് ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. 

എന്നാൽ നിലവിലെ സാഹചര്യത്തിൽ എൽഎസ്എച്ച്എസ് ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 39 രൂപയോളം ചെലവ് വരുന്നുണ്ട്. ഇത്രയും വലിയ തുക ചെലവഴിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കഴിയില്ലെന്നുമാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam