കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി പാര്‍ട്ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍, ഇതിനെ നേരിടാന്‍ ദേശീയതലത്തില്‍ വിപുലമായ ഐക്യനിര രൂപീകരിക്കാന്‍ സി.പി.എം തയ്യാറെടുക്കുന്നു. മനുഷ്യാവകാശ സംഘടനകളെയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിക്കാരായ കൂട്ടായ്മകളെയും കോര്‍ത്തിണക്കിയാണ് പ്രസ്ഥാനം രൂപീകരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തില്‍ നിന്നും വേറിട്ട്, വിശാലമായ ഒരു ജനകീയ മുന്നേറ്റമാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഉദ്ദേശിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം കോഴിക്കോട് നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇ.ഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അന്വേഷണ ഏജന്‍സികള്‍ ചട്ടമ്പികളെപ്പോലെയാണ് പെരുമാറുന്നതെന്നും കുട്ടികളെപ്പോലും തോക്കിന്‍മുനയില്‍ നിര്‍ത്തി ഭയപ്പെടുത്തുന്ന രീതിയിലാണ് പെരുമാറ്റമെന്നും യോഗത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംഘടനാപരമായ തിരുത്തലുകള്‍ക്കായി ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഇ.ഡി വിഷയത്തിലേക്ക് വഴിമാറാതിരിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് ഇടപെടേണ്ടി വന്നു.
കേസില്‍ പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക പ്രമേയം പാസാക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം അത് അനുവദിച്ചില്ല. വിഷയത്തെ പാര്‍ട്ടി ഇതിനകം തന്നെ രാഷ്ട്രീയമായി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രനേതൃത്വം ഈ ആവശ്യം നിരസിച്ചത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
