കൊല്ലം: സി.എം.ആര്‍.എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഡയറി പേജ് പുറത്തുവിട്ടതിനെ ചൊല്ലി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന നേതാവ് വി. മുരളീധരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് നടത്തിയ പത്രസമ്മേളനവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് പാര്‍ട്ടിയില്‍ പുതിയ ചേരിതിരിവിനും നേര്‍ക്കുനേര്‍ പോരിനും വഴിവെച്ചിരിക്കുന്നത്.
ഡയറിയിലെ താളുകളില്‍ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രചാരണം ഉയര്‍ന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. ഔദ്യോഗിക സമ്മതത്തോടെയാണ് ഷോണ്‍ പത്രസമ്മേളനം നടത്തിയതെന്ന ആരോപണം മുരളീധര വിഭാഗം ഉന്നയിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് പരാതിയും പുനസംഘടനാ നീക്കങ്ങള്‍ തടഞ്ഞതുമടക്കമുള്ള മുന്‍ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് രാജീവ് പക്ഷം ഇതിനെ കാണുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വി. മുരളീധരന്‍ നടത്തിയ രൂക്ഷപ്രതികരണങ്ങള്‍ കൂടി വന്നതോടെ വിവാദം പരസ്യപ്പോരിലേക്ക് വഴിമാറി.
വിഷയം പൊതുമധ്യത്തില്‍ പാര്‍ട്ടിക്കും സംഘപരിവാറിനും വലിയ നാണക്കേടുണ്ടാക്കിയതില്‍ ആര്‍.എസ്.എസ് നേതൃത്വം ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമ്പോള്‍ ഒരു നേതാവും ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യങ്ങള്‍ മാത്രം മാധ്യമങ്ങളോട് വിശദീകരിച്ചാല്‍ മതിയെന്നും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
