ന്യൂഡല്‍ഹി: അഭിജീത് ദിപ്‌കേ നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതയെത്തുടര്‍ന്ന് ആദ്യ പിളര്‍പ്പ്. പാര്‍ട്ടിയുടെ മുന്‍ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിലാണ് വിമതര്‍ കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ വിഭാഗം രൂപീകരിച്ചത്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ഗുജറാത്ത് സ്വദേശിയായ മനീഷ് ബ്രഹ്മഭട്ട് പുതിയ സംഘടനാ പ്രഖ്യാപനം നടത്തിയത്.
പ്രസ്ഥാനത്തെ ദിപ്‌കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉള്‍പ്പെടുത്തി കേജ്രിവാള്‍ ടീം ആക്കി മാറ്റിയെന്ന് ബ്രഹ്മഭട്ട് തുറന്നടിച്ചു. സിജെപിയുടെ ദേശീയ നേതൃത്വത്തില്‍ കൂടുതലും മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണെന്നും, ബിജെപിയെ എതിര്‍ക്കുക മാത്രമാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ഥികളോ ജനങ്ങളോ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കായി പോരാടാന്‍ താല്പര്യമില്ലാത്ത നിലവിലെ നേതൃത്വം കേജ്രിവാളിന്റെ നിര്‍ദേശപ്രകാരം രാഷ്ട്രീയ കച്ചവടങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിജെപിയുടെ ദേശീയ കണ്‍വീനറായി ദിപ്‌കേ ചുമതലയേല്‍ക്കുകയും പുതിയ ദേശീയ വര്‍ക്കിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജന്തര്‍ മന്ദിര്‍ പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്ത ആളുകള്‍ക്കോ വിഭാഗങ്ങള്‍ക്കോ കമ്മിറ്റിയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് വിമതര്‍ ചൂണ്ടിക്കാട്ടുന്നു. സമരം ചെയ്തവരുമായി യാതൊരു കൂടിയാലോചനയും നടത്താതെ ദിപ്‌കേയോട് അടുത്തബന്ധമുള്ളവര്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയതാണ് പുതിയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
