ജെന്‍സീകളെ ലക്ഷ്യമിട്ട് ബിജെപിയുടെ തന്ത്രപ്രധാന നീക്കം; സ്മൃതി ഇറാനിയും നിതിന്‍ നബീനും ഉള്‍പ്പെടുന്ന പ്രത്യേക സംഘം രംഗത്ത്

AUGUST 22, 2026, 5:43 AM

ന്യൂഡല്‍ഹി: യുവതലമുറയിലെ വോട്ടര്‍മാരെയും പ്രത്യേകിച്ച് ജെന്‍സീകളെയും പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താന്‍ ബിജെപി നിര്‍ണായക ഔട്ട്റീച്ച് സംഘത്തിന് രൂപം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളുമായി പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബീന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തന്ത്രപ്രധാന തീരുമാനം കൈക്കൊണ്ടത്.

യുവതലമുറയിലെ യുവാക്കളുടെ പ്രതീക്ഷകളും ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കുകയും അവരുമായി നിരന്തരം സംവദിക്കുകയുമാണ് ഈ പ്രത്യേക ടീമിന്റെ പ്രധാന ലക്ഷ്യം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഗുജറാത്ത് മന്ത്രി ഹര്‍ഷ് സംഘ്വി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി ചൗധരി എന്നിവരാണ് നിതിന്‍ നബീനൊപ്പം ഈ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ഔട്ട്‌റീച്ച് പരിപാടികളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ നീക്കമുണ്ട്. യുവാക്കളെ പാര്‍ട്ടിയുടെ നയങ്ങളോടും ആശയങ്ങളോടും കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ ഈ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam