കാനഡ പൗരത്വത്തിന് അപേക്ഷിക്കുകയാണോ? അപേക്ഷ നിരസിക്കപ്പെടാൻ ഇടയാക്കുന്ന 6 പ്രധാന തെറ്റുകൾ ഇവയാണ്

SEPTEMBER 23, 2026, 12:02 PM

കാനഡ പൗരത്വത്തിനായി അപേക്ഷിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് മുന്നറിയിപ്പുമായി എമിഗ്രേഷൻ വിഭാഗം. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളിൽ വരുത്തുന്ന നിസ്സാര പിഴവുകൾ പോലും അപേക്ഷ നിരസിക്കപ്പെടാനോ പ്രോസസ്സിംഗ് മാസങ്ങളോളം വൈകാനോ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപേക്ഷ നൽകുന്നതിന് മുൻപ് ഈ ആറ് പ്രധാന തെറ്റുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പഴയതും കാലാവധി കഴിഞ്ഞതുമായ അപേക്ഷാ ഫോമുകൾ ഉപയോഗിക്കുന്നതാണ് അപേക്ഷകർ വരുത്തുന്ന പ്രധാന തെറ്റുകളിലൊന്ന്. കാനഡ എമിഗ്രേഷൻ (IRCC) വകുപ്പ് ഫോമുകളിലും ചെക്ക് ലിസ്റ്റുകളിലും കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഏറ്റവും പുതിയ ഫോമുകളും ചെക്ക്‌ലിസ്റ്റുകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

രേഖകളുടെ വ്യക്തതയില്ലായ്മയും മങ്ങിയ കോപ്പികൾ സമർപ്പിക്കുന്നതുമാണ് അടുത്ത പ്രധാന പ്രശ്നം. അപേക്ഷയോടൊപ്പം വെയ്ക്കുന്ന പാസ്‌പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയുടെ കോപ്പികൾ വ്യക്തമായി വായിക്കാൻ കഴിയുന്നവയായിരിക്കണം. പേജുകൾ വ്യക്തമല്ലെങ്കിലോ ഭാഗികമായി മുറിഞ്ഞു പോയിട്ടുണ്ടെങ്കിലോ അധികൃതർ അപേക്ഷകൾ തിരികെ അയക്കുകയോ പ്രോസസ്സിംഗ് തടഞ്ഞു വെയ്ക്കുകയോ ചെയ്യും.

vachakam
vachakam
vachakam

പാസ്‌പോർട്ടിന്റെ കളർ കോപ്പികൾ സമർപ്പിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് മറ്റൊരു കാരണം. അപേക്ഷ നൽകുന്ന തീയതിക്ക് മുൻപുള്ള അഞ്ച് വർഷത്തെ പാസ്‌പോർട്ടിന്റെയും യാത്രാ രേഖകളുടെയും വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. എല്ലാ പേജുകളുടെയും കളർ കോപ്പികൾ തന്നെ നൽകാൻ അപേക്ഷകർ ശ്രദ്ധിക്കണം. പാസ്‌പോർട്ടിന്റെ കാലാവധി നീട്ടിയിട്ടുണ്ടെങ്കിൽ ആ സ്റ്റാമ്പ് പതിച്ച പേജുകളും ഉൾപ്പെടുത്തണം.

അപേക്ഷാ ഫോമുകളിലെ നിരസിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു ഘടകം ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കാതിരിക്കുന്നതാണ്. നിങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണെങ്കിൽ പോലും ഭാഗങ്ങൾ ശൂന്യമായി ഇടരുത്. പ്രസക്തമല്ലാത്ത കോളങ്ങളിൽ N/A എന്ന് വ്യക്തമായി എഴുതണം. ഏതെങ്കിലും ഭാഗം പൂരിപ്പിക്കാതെ ഇട്ടാൽ അപേക്ഷ അപൂർണ്ണമായി കണക്കാക്കി നിരസിക്കപ്പെടും.

പൗരത്വത്തിന് അപേക്ഷിക്കാൻ ആവശ്യമായ കാനഡയിലെ താമസ കാലയളവ് കൃത്യമായി കണക്കാക്കാതിരിക്കുന്നതാണ് മറ്റൊരു വലിയ പിഴവ്. അപേക്ഷിക്കുന്നതിന് തൊട്ടുമുൻപുള്ള അഞ്ച് വർഷത്തിൽ കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ നേരിട്ട് ഉണ്ടായിരിക്കണം. ഇതിൽ തെറ്റായ വിവരങ്ങൾ നൽകുകയോ ദിവസങ്ങൾ തെറ്റായി കണക്കുകൂട്ടുകയോ ചെയ്താൽ അപേക്ഷ തള്ളപ്പെടാൻ ഇടയാക്കും.

vachakam
vachakam
vachakam

അപേക്ഷയോടൊപ്പം നൽകേണ്ട ഫീസ് രസീത്, ഫോട്ടോകൾ, ഭാഷാ നൈപുണ്യം തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കാൻ മറക്കുന്നതും വലിയ തിരിച്ചടിയാകും. നിർദ്ദിഷ്ട അളവിലുള്ള ഫോട്ടോകൾ തന്നെ അപേക്ഷയിൽ വെയ്ക്കണം. രേഖകൾ സമർപ്പിച്ചു കഴിഞ്ഞാലും ഇമെയിൽ സന്ദേശങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അധികൃതർ ആവശ്യപ്പെടുന്ന കൂടുതൽ രേഖകൾ സമയബന്ധിതമായി നൽകുകയും വേണം.

English Summary: Applying for Canadian citizenship requires meticulous attention to detail as small document errors can cause significant delays or application rejections. Applicants must ensure they use the latest forms, submit clear color copies of passports, accurately calculate physical presence days, and avoid leaving blank fields in the forms.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Canada News Malayalam, Canada Citizenship, Canada Immigration, IRCC, NRI News Malayalam

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam