തിരുവനന്തപുരം: രാജ്യത്തെ പുതിയ തലമുറയായ ജെന്‍സിയെ ആകര്‍ഷിച്ച് പാര്‍ട്ടി അടിത്തറ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ദേശീയതലത്തില്‍ നടപ്പിലാക്കുന്ന വിപുലമായ പ്രചാരണ തന്ത്രങ്ങള്‍ കേരളത്തിലും സജീവമാകുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കേരള സന്ദര്‍ശനത്തിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം, സെപ്റ്റംബര്‍ അഞ്ചിന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ബലിദാനികളുടെ കുടുംബസംഗമത്തിലും മുഖ്യാതിഥിയാകും. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ജെന്‍സീ പ്രക്ഷോഭം വലിയ മുന്നേറ്റമായ പശ്ചാത്തലത്തിലാണ് പുതുതലമുറയെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ക്ക് പാര്‍ട്ടി കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തുടങ്ങിയത്. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ അധ്യക്ഷനായ ഉന്നതതല സമിതിക്കാണ് പ്രവര്‍ത്തന ചുമതല നല്‍കിയിട്ടുള്ളത്. കേന്ദ്ര മുന്‍മന്ത്രി സ്മൃതി ഇറാനി, കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ കേന്ദ്ര സമിതിയില്‍ അംഗങ്ങളാണ്.
കേന്ദ്രത്തിലെ ബിജെപി ഭരണകൂടവും കേന്ദ്ര അന്വേഷണ ഏജന്‍സികളും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുക എന്നതും പാര്‍ട്ടി നയത്തിന്റെ പ്രധാന ഭാഗമാണ്. അഴിമതി രഹിതവും സുതാര്യവുമായ ഭരണത്തിന് കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. സുതാര്യത ഉറപ്പാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഈ നയങ്ങള്‍ പുതിയ തലമുറയ്ക്ക് മുന്‍പില്‍ എടുത്തുപറയാനും, അഴിമതിക്കെതിരെയുള്ള കേന്ദ്ര നയത്തിന്റെ പ്രാധാന്യം ചെറുപ്പക്കാരിലേക്ക് എത്തിക്കാനും ബിജെപി ലക്ഷ്യമിടുന്നു.
നരേന്ദ്ര മോദിയുടെ കാല്‍ നൂറ്റാണ്ട് നീണ്ട ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ദേശീയതല പ്രചാരണങ്ങളുടെ മുന്നണിപ്പോരാളികളായി 40 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരെ അണിനിരത്താനാണ് തീരുമാനം. പാര്‍ട്ടി ഐ.ടി സെല്ലിന്റെ പുനസംഘടനയിലും യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ജെന്‍സീ തലമുറയെ ലക്ഷ്യമിട്ട് ബിജെപി പ്രചാരണം കടുപ്പിക്കാനാണ് സാധ്യത.
English Summary
To effectively engage the Gen Z demographic, the Kerala unit of the Bharatiya Janata Party (BJP) is rolling out a targeted campaign aligned with its national strategy, marked by upcoming visits from National President Nitin Nabeen for key leadership meetings and a youth-oriented gathering in Kannur. Following the impact of Gen Z-led protests over the NEET examination irregularities in Delhi, a high-level committee—comprising figures like Vinod Tawde, Smriti Irani, and Kerala state chief Rajeev Chandrasekhar—was formed to craft structured outreach programs. The strategy leverages tech-savvy leaders under 40 to champion Narendra Modi’s 25-year governance record, aiming to reshape youth perceptions, counter opposition narratives, and emphasize the administration's stance on anti-corruption and institutional transparency.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
