ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ബുധനാഴ്ച കോടതി വാദം കേള്‍ക്കും.
വിജിലന്‍സ് കേസിനെതിരെ പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ്, ഹസന്‍ വാരിസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജികളിലെല്ലാം ബുധനാഴ്ച പ്രത്യേക ബെഞ്ച് വാദം കേള്‍ക്കും.
കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂതറ ചൂണ്ടിക്കാണിച്ചിരുന്നു. പിണറായി വിജയന്റെ പ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം അന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ഉള്ളതിനാല്‍, അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അന്ന് അറിയിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
