ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരെ വീണ്ടും ശക്തമായ പ്രക്ഷോഭം; 135 പേര്‍ അറസ്റ്റില്‍, വിവിധ നഗരങ്ങളില്‍ കണ്ണീര്‍ വാതക പ്രയോഗം

OCTOBER 24, 2026, 10:23 AM

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി വീണ്ടും വന്‍ പ്രതിഷേധം. ലിയോണ്‍, ബോര്‍ഡോ, നാന്റസ് തുടങ്ങി നൂറിലധികം നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധത്തിനിടയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട 135 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബോര്‍ഡോയില്‍ പ്രക്ഷോഭകര്‍ ബാരിക്കേഡുകള്‍ തീര്‍ക്കുകയും പോലീസിന് നേരെ വസ്തുക്കള്‍ എറിയുകയും ചെയ്തപ്പോള്‍, ലിയോണ്‍, മാര്‍സെയില്‍, നൈസ് തുടങ്ങിയ നഗരങ്ങളില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.

രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചതിലും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും കടുത്ത നിരാശയുണ്ടെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ മാക്രോണിന്റെ ഭരണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പ്രതിഷേധങ്ങളെ അപേക്ഷിച്ച് പങ്കാളിത്തം കുറവാണെങ്കിലും രാജ്യത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളിലും ജനാധിപത്യ സംവിധാനങ്ങളിലും യൂറോപ്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ് ഈ പ്രക്ഷോഭങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam