കിഫ്ബി ഭൂമിയേറ്റെടുക്കലില്‍ കോടികളുടെ അഴിമതി: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

OCTOBER 19, 2026, 11:08 AM

കണ്ണൂര്‍: കിഫ്ബി വഴി നടപ്പിലാക്കിയ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് മനു തോമസ്. കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ നടന്നത് വന്‍ റിയല്‍ എസ്റ്റേറ്റ്-രാഷ്ട്രീയ അഴിമതിയാണെന്നും, പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയെന്നും മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ മട്ടന്നൂര്‍ ദുരൂഹമായ അഴിമതികളുടെ താവളമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെറും ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വിപണിവിലയുള്ള, റോഡ് സൗകര്യമില്ലാത്ത ചതുപ്പുനിലങ്ങള്‍ പോലും ഏക്കറിന് ആറ് ലക്ഷം രൂപ നിരക്കില്‍ ഭരണസ്വാധീനവും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും ഉപയോഗിച്ച് ഏറ്റെടുത്തു. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച ജനപ്രതിനിധികളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ബിനാമി സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി മാറിയെന്നും ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ അപകടകരമായ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ വായന്തോട് വാര്‍ഡിലെ വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് പകരം, ഗ്രാമപഞ്ചായത്തോ വില്ലേജ് ഓഫീസോ അറിയാതെ കീഴല്ലൂര്‍ വില്ലേജിലെ ഭൂമി മുനിസിപ്പല്‍ അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കാണിച്ചുകൊടുത്തു. താലൂക്കുകളും വില്ലേജുകളും തെറ്റായി കാണിച്ച് തിരുവനന്തപുരത്തുനിന്ന് ഓര്‍ഡര്‍ സമ്പാദിക്കുകയും പിന്നീട് ധൃതിപിടിച്ച് ഉത്തരവുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളെയോ അറിയിക്കാതെയാണ് ഈ വന്‍ ഭൂമി കച്ചവടം നടന്നത്.

ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് വ്യക്തമാക്കിയ മനു തോമസ് വ്യക്തമാക്കി. വയനാട്ടില്‍ നിന്നുള്ള ശിവപുരം-മാലൂര്‍-മട്ടന്നൂര്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റി സ്വന്തക്കാര്‍ വാങ്ങിക്കൂട്ടിയ ഭൂമിക്ക് അനുകൂലമായി കിഫ്ബി ഫണ്ട് ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. കെ.കെ എന്ന് തുടങ്ങുന്ന സിപിഎം നേതാവിനും ഭര്‍ത്താവിനും കെ.കെ എന്ന് തന്നെ തുടങ്ങുന്ന ബിനാമി പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായി അടുത്ത ബന്ധമുണ്ട്. സിബിഐ കേസില്‍പ്പെട്ട എറണാകുളത്തെ ഒരു കണ്ണൂര്‍ നേതാവിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് അവിടം കേന്ദ്രീകരിച്ചു നടത്തിയ വന്‍ നിക്ഷേപങ്ങളും മട്ടന്നൂരിലെ ഭൂമാഫിയ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ട്.

ഈ അഴിമതികളെക്കുറിച്ച് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും കിന്‍ഫ്രയ്ക്കും നിരവധി തവണ പരാതി നല്‍കിയിരുന്നതായും, പാര്‍ട്ടിയിലെ സാധാരണ സഖാക്കള്‍ സത്യാവസ്ഥ അറിയാന്‍ വേണ്ടിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam