തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാൻ ഇന്ന് മുതൽ പരിശോധന.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
പമ്പുകൾ, ഇന്ധനം എത്തിക്കുന്ന വാഹനങ്ങൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഒരു ലിറ്ററിന്റെ ആറ് സാമ്പിളുകൾ വീതമാണ് ശേഖരിക്കുക. രണ്ട് എണ്ണം പരിശോധനക്കായി ലാബിലേക്ക് അയക്കും. രണ്ടെണ്ണം സീൽ ചെയ്ത് പെട്രോൾ പമ്പിലും, മറ്റ് രണ്ടെണ്ണം സിവിൽ സപ്ലൈകോ ഗോഡൗണിലും സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
