കാക്കനാട്: പെൺ സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. പെൺ സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാർട്മെന്റിൽ എത്തിയത്. രാത്രി 8നു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്.
ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. യുവതിയെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അപ്പാർട്മെന്റിലെ മുറിയിൽ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ബന്ധുക്കൾക്കു പരാതിയുണ്ട്. ബ്രൈറ്റിന്റെ സംസ്കാരം തിങ്കളാഴ്ച 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
