തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപണി വൈകുന്നതിനാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് മാറുന്നു.
നിലവിൽ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്കാണ് താമസം മാറ്റുന്നത്. ജഗതി സ്കൂളിന് സമീപം ഈശ്വരവിലാസം റോഡിലെ 138-ാം നമ്പർ വീട്ടിലാണ് താമസമൊരുക്കുന്നത്.
കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല. ഇതിനിടെ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൻ തീപിടിത്തത്തിൽ മുറികളടക്കം നശിച്ചതും പണി വൈകാൻ കാരണമായി.
കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ആലോചന. ഇവിടുത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഇനിയും കാലതാമസമുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
