തിരുവനന്തപുരം : ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികള്‍. കേസിലെ പ്രതികളായ 17 വയസുകാരനെയും ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെയും വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നാലുപേരും ചേര്‍ന്നാണ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത് എന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
ഉമര്‍, ആനന്ദ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിരാമിന്റെ ഫോണും പ്രതികള്‍ ഒളിപ്പിച്ചെന്നാണ് വിവരം. ഇത് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
അതിനിടെ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നിൽ പൊട്ടികരഞ്ഞ ഉമർ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഉമറിനെ ഇന്ന് വീണ്ടും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
2026 നവംബർ 1-ന് സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിറാമിനെ പിന്നീട് കാണാതാവുകയായിരുന്നു. നവംബർ 2-ന് പാങ്ങപ്പാറയിലെ വിജനമായ ഒരു തോട്ടത്തിൽ ചാക്കിൽ കെട്ടി വാഴയിലകൾ കൊണ്ട് മൂടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് അഭിറാമിനെ ആയിരുന്നില്ല, മറിച്ച് അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൂടാതെ ഈ പെൺകുട്ടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിന് കാരണമായതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
