തിരുവനന്തപുരം: ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം.
അച്ഛന്റെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയ്ക്കാണ് അപകടത്തിൽ ദാരുണമരണം സംഭവിച്ചത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് മരിച്ചത്.
ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു കുട്ടിയും അച്ഛനും. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
