കോടികള്‍ ഒഴുക്കി ഡിഎംകെയും അണ്ണാഡിഎംകെയും; സിമ്പിള്‍ ട്രെന്‍ഡില്‍ തമിഴകം തൊട്ട് ടിവികെ; ചിലവ് കണക്കുകള്‍ പുറത്ത്

SEPTEMBER 26, 2026, 10:23 PM

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം പ്രചാരണത്തിനായി ചെലവഴിച്ചത് 19.8 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി സമര്‍പ്പിച്ച തുകയുടെ കണക്കുകളിലാണ് വിവരങ്ങള്‍ ഉള്ളത്. അതേസമയം വന്‍ തുക പ്രചാരണത്തിനായി ചെലവിട്ട എതിരാളികളായ ഡിഎംകെയെയും അണ്ണാഡിഎംകെയെയും പിന്നിലാക്കിയാണ് ടിവികെയുടെ ഈ നേട്ടം. ഡിഎംകെ പ്രചാരണത്തിനായി 197.8 കോടി രൂപ ചെലവാക്കിയപ്പോള്‍ അണ്ണാഡിഎംകെ 112.4 കോടി രൂപയാണ് ചെലവിട്ടത്.

മത്സരിച്ച 233 സീറ്റുകളില്‍ 108 എണ്ണത്തില്‍ വിജയം നേടിയാണ് ടിവികെ സംസ്ഥാനത്ത് ഭരണം പിടിച്ചത്. ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ വിജയ് പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. ഈ രണ്ട് മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ടിവികെ ട്രഷറര്‍ പി. വെങ്കിട്ടരമണന്‍ തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി ചെലവഴിച്ച ആകെ തുകയുടെ വിവരങ്ങള്‍ ഉള്ളത്.

വിമാനയാത്രകള്‍ക്കും സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കുമായാണ് പാര്‍ട്ടിയുടെ തുകയില്‍ ഭൂരിഭാഗവും ചെലവായത്. മാര്‍ച്ച് 14 നും ഏപ്രില്‍ 28 നും ഇടയില്‍ വിവിധ യാത്രകള്‍ക്കായി നാല് വിമാനകമ്പനികളുമായി ടിവികെ ഇടപാടുകള്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ യുഗത്തിലെ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി വോട്ടര്‍മാരിലേക്ക് എത്തുന്നതിനായി മാത്രം 6.3 കോടി രൂപ പാര്‍ട്ടി മാറ്റിവെച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 3 കോടി രൂപയാണുണ്ടായിരുന്നത്. പരിമിതമായ ഫണ്ട് ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തോടെ പ്രചാരണം നടത്തി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ടിവികെയ്ക്ക് രാഷ്ട്രീയമായി വലിയ നേട്ടമാണ് നല്‍കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam